Nehemiah 9:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയില്‍ ഏല്പിച്ചു; അത് അവര്‍ക്ക് വിഭജിച്ചു കൊടുത്തു. അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ കൈവശമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവർക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
Malayalam 1992 MBSI
നീ അവര്‍ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്‍തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും കൈവശമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ച് വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവര്‍ക്ക് രാജ്യങ്ങളെയും ജാതികളെയും അതിര്‍ തിരിച്ചു വിഭാഗിച്ചുകൊടുത്തു; അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്‍റെ ദേശവും ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവും കൈവശമാക്കി.
Malayalam Bible POC-ML 2013
രാജ്യങ്ങളെയും ജനതകളെയും അവിടുന്ന്‌ അവര്‍ക്ക്‌ ഏല്‍പിച്ചുകൊടുത്തു. ദേശമെല്ലാം അവര്‍ക്ക്‌ അധീനമാക്കി. അവര്‍ ഹെഷ്‌ബോണ്‍രാജാവായ സീഹോന്‍െറയും ബാഷാന്‍രാജാവായ ഓഗിന്‍െറയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി.