Nehemiah 9:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകള്‍ അനുഭവിക്കുമ്പോഴും അവര്‍ അങ്ങയെ സേവിച്ചില്ല. അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്കു കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്കു അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്കും കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവര്‍ക്കും അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്ക് കൊടുത്ത നിന്‍റെ വലിയ നന്മകളിലും നീ അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്‍ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
Malayalam Bible POC-ML 2013
സ്വന്തം രാജ്യത്ത്‌ - വിശാലവും സമ്പന്നവുമായ ദേശത്ത്‌ - അങ്ങ്‌ നല്‍കിയ സമൃദ്‌ധി ആസ്വദിച്ചു കഴിയുമ്പോഴും അവര്‍ അവിടുത്തെ സേവിച്ചില്ല; ദുഷ്‌പ്രവൃത്തികള്‍ ഉപേക്‌ഷിച്ചതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്‌പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല.