Numbers 1:50 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്‍റെയും അതിന്‍റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്‍റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.
Malayalam 1992 MBSI
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്‍റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
Malayalam Bible POC-ML 2013
എന്നാല്‍, സാക്‌ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്‌ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപ കരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം.