Numbers 10:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് വിശുദ്ധവസ്തുക്കള്‍ ചുമന്നുകൊണ്ടു കെഹാത്യര്‍ മുമ്പോട്ടു നീങ്ങി; അവര്‍ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിർത്തുകഴിയും.
Malayalam 1992 MBSI
അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്ക് തിരുനിവാസം നിവിര്‍ ത്തുകഴിയും.
Malayalam Bible POC-ML 2013
അതിനുശേഷം, വിശുദ്‌ധ വസ്‌തുക്കള്‍ വഹിച്ചുകൊണ്ടു കൊഹാത്തിന്‍െറ പുത്രന്‍മാര്‍ പുറപ്പെട്ടു. അവര്‍ എത്തുന്നതിനുമുമ്പ് സാക്‌ഷ്യകൂടാരം സ്‌ഥാപിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു.