Numbers 10:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: “സര്‍വേശ്വരാ, എഴുന്നേല്‌ക്കണമേ; അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവര്‍ അവിടുത്തെ മുമ്പില്‍നിന്ന് ഓടിപ്പോകട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
Malayalam 1992 MBSI
പെട്ടകം പുറപ്പെടുമ്പോള്‍ മോശെയഹോവേ, എഴുന്നേല്‍ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര്‍ നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകയ്ക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്ന് പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെട്ടകം പുറപ്പെടുമ്പോള്‍ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകയ്ക്കുന്നവര്‍ നിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
Malayalam Bible POC-ML 2013
പേടകം പുറപ്പെട്ടപ്പോഴെല്ലാംമോശ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു: “യഹോവേ, എഴുന്നേൽക്കണേ! അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”