Numbers 11:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവരെയെല്ലാം ഞാനാണോ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്‍ക്കു നല്‌കുമെന്നു വാഗ്ദത്തം ചെയ്ത ദേശത്തേക്കു വളര്‍ത്തമ്മ മുല കുടിക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതുപോലെ അവരെ കൊണ്ടുപോകണമെന്ന് അവിടുന്ന് ആവശ്യപ്പെടാന്‍ തക്കവിധം ഞാനാണോ അവരെ പ്രസവിച്ചത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
Malayalam 1992 MBSI
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന്‍ ഈ ജനത്തെ ഒക്കെയും ഞാന്‍ ഗര്‍ഭംധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ഈ ജനത്തെ മുഴുവനും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്ക് എന്‍റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്ന് എന്നോടു കല്പിപ്പാന്‍ ഈ ജനത്തെയൊക്കെയും ഞാന്‍ ഗര്‍ഭം ധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?
Malayalam Bible POC-ML 2013
ഞാനാണോ ഈ ജനത്തെ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു വാഗ്‌ദാനം ചെയ്‌ത ദേശത്തേക്കു മുലകുടിക്കുന്ന കുഞ്ഞിനെ ധാത്രിയെന്നപോലെ, മാറില്‍ വഹിച്ചുകൊണ്ടു പോകുക എന്ന് എന്നോടു പറയുവാന്‍ ഞാനാണോ അവരെ പ്രസവിച്ചത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്?