Numbers 11:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
Malayalam 1992 MBSI
ജനം എഴുന്നേറ്റു അന്നു പകല്‍ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാള്‍ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം എഴുന്നേറ്റ് അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാള്‍ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
Malayalam Bible POC-ML 2013
ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്‌ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി.