Numbers 12:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അവരോട് അരുളിച്ചെയ്തു: “എന്‍റെ വാക്കു കേള്‍ക്കുക; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ ദര്‍ശനത്തില്‍ ഞാന്‍ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ ഞാന്‍ അവനോടു സംസാരിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും.
Malayalam 1992 MBSI
പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ അരുളിച്ചെയ്തത്: എന്‍റെ വചനങ്ങളെ കേള്‍പ്പിന്‍; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടെങ്കിൽ യഹോവയായ ഞാന്‍ അവനു ദര്‍ശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും.
Malayalam Bible POC-ML 2013
അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്‍െറ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന്‌ എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്‌നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ, യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും. ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.