Numbers 13:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേശം പരിശോധിക്കാന്‍ അയയ്‍ക്കുമ്പോള്‍ മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ നെഗബില്‍ ചെന്നിട്ടു മലനാട്ടിലേക്കു പോകുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി:
Malayalam 1992 MBSI
മോശെ കനാന്‍ ദേശം ഒറ്റു നോക്കുവാന്‍ അവരെ അയച്ചു അവരോടുനിങ്ങള്‍ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില്‍ കയറി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ കനാന്‍ദേശം ഒറ്റുനോക്കുവാന്‍ അവരെ അയച്ച് അവരോട്: നിങ്ങള്‍ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി:
Malayalam Bible POC-ML 2013
ചാരവൃത്തിക്ക്‌ അയയ്‌ക്കുമ്പോള്‍ മോശ അവരോട്‌ ഇങ്ങനെ പറഞ്ഞു: ഇവിടെ നിന്നു നെഗെബിലേക്കും തുടര്‍ന്നു മലമ്പ്രദേശത്തേക്കും പോകുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക.