Numbers 14:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കെതിരായി ഒത്തുചേര്‍ന്ന ഈ ദുഷ്ടജനത്തോടു ഞാന്‍ തീര്‍ച്ചയായും ഇങ്ങനെ ചെയ്യും. ഈ മരുഭൂമിയില്‍വച്ച് അവര്‍ നിര്‍മ്മൂലമാക്കപ്പെടും; എല്ലാവരും അവിടെവച്ചു മരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന്‍ ഇങ്ങനെ ചെയ്യുംഈ മരുഭൂമിയില്‍ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്നു യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാന്‍ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്ന് യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവായ ഞാനാണു പറയുന്നത്‌: എനിക്കെതിരേ ഒത്തുചേര്‍ന്ന ദുഷ്‌ടന്‍മാരുടെ ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാന്‍ ഇതു ചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയായ ഞാൻ അരുളിച്ചെയ്യുന്നു; എനിക്കെതിരേ ഒത്തുകൂടിയ ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ഇപ്രകാരം ചെയ്യും. ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും.”