Numbers 15:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപത്തിനു പരിഹാരമായി പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണ്ടതാണ്; അപ്പോള്‍ അവനു ക്ഷമ ലഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബദ്ധവശാൽ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കപ്പെടും.
Malayalam 1992 MBSI
അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബദ്ധത്തിൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും.
Malayalam Bible POC-ML 2013
മനഃപൂര്‍വമല്ലാത്ത തെറ്റിനു പുരോഹിതന്‍ കര്‍ത്തൃസന്നിധിയില്‍ പരിഹാരമനുഷ്‌ഠിക്കട്ടെ. അവനു മോചനം ലഭിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബദ്ധവശാൽ പാപം ചെയ്തവനുവേണ്ടി പുരോഹിതൻ യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തുകഴിയുമ്പോൾ അയാളോടു ക്ഷമിക്കും.