Numbers 15:40 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ നിങ്ങള്‍ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കുകയും എനിക്കു നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ സകലകല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ സകല കല്പനകളും ഔര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്റെ സകലകല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്റെ സകല കല്പനകളും ഓര്‍ത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
അങ്ങനെ നിങ്ങള്‍ എന്‍െറ കല്‍പനകള്‍ ഓര്‍ത്ത് അനുഷ്‌ഠിക്കുകയും നിങ്ങളുടെ ദൈവത്തിന്‍െറ മുമ്പില്‍ വിശുദ്ധരായിരിക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും.