Numbers 16:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും അവര്‍ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താല്‍, ഈ മനുഷ്യര്‍ സര്‍വേശ്വരനെ നിന്ദിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.
Malayalam 1992 MBSI
എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവ ഒരു അപൂര്‍വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്ന് അവരെയും അവര്‍ക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.
Malayalam Bible POC-ML 2013
എന്നാല്‍, കര്‍ത്താവിന്‍െറ അദ്‌ഭുതശക്‌തിയാല്‍ ഭൂമി വാപിളര്‍ന്ന്‌ അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും ജീവനോടെ പാതാളത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നെങ്കില്‍, അവര്‍ കര്‍ത്താവിനെ നിന്ദിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.”