Numbers 16:40 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹരോന്‍റെ വംശപരമ്പരയില്‍ പെടാത്തവനും പുരോഹിതനല്ലാത്തവനും സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചു ധൂപാര്‍പ്പണം നടത്തിയാല്‍ കോരഹിനും അവന്‍റെ കൂട്ടര്‍ക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്‍റെ പ്രതീകമായി അവ ഇസ്രായേല്‍ജനത്തിന്‍റെ മുമ്പില്‍ ഇരിക്കട്ടെ.” സര്‍വേശ്വരന്‍ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാര്‍ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതു പോലെതന്നേ.
Malayalam 1992 MBSI
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹരോന്റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന്, കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ, യിസ്രായേൽമക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹരോന്‍റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്‍റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ തന്നെ.
Malayalam Bible POC-ML 2013
മോശവഴി കര്‍ത്താവു കല്‍പിച്ചതനുസരിച്ച്‌, അഹറോന്‍െറ പിന്‍ഗാമിയും പുരോഹിതനുമല്ലാത്തവന്‍ കോറഹിനെയും അനുയായികളെയുംപോലെ, കര്‍ത്താവിന്‍െറ സന്നിധിയില്‍ ധൂപാര്‍ച്ചന ചെയ്യാതിരിക്കാന്‍വേണ്ടിയാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്.