Numbers 17:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ മോശയോടു കല്പിച്ചു: “അഹരോന്‍റെ വടി ഉടമ്പടിപ്പെട്ടകത്തിന്‍റെ മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികള്‍ക്ക് അടയാളമായിരിക്കട്ടെ. എനിക്കെതിരായ അവരുടെ പിറുപിറുപ്പ് അങ്ങനെ അവസാനിക്കുകയും അവര്‍ മരിക്കാതിരിക്കുകയും ചെയ്യുമല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.
Malayalam 1992 MBSI
യഹോവ മോശെയോടുഅഹരോന്റെ വടി മത്സരികള്‍ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ മോശെയോട്: “അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരുക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ മോശെയോട്: അഹരോന്‍റെ വടി മത്സരികള്‍ക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്‍റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു. മോശെ അങ്ങനെതന്നെ ചെയ്തു:
Malayalam Bible POC-ML 2013
കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: അവരുടെ പിറുപിറുപ്പ്‌ അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക്‌ ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്‍െറ വടി സാക്ഷ്യപേടകത്തിനുമുമ്പില്‍ വയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.”