Numbers 17:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരു ഗോത്രത്തിന്‍റെ നേതാവില്‍നിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തില്‍നിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാന്‍ ജനത്തോടു പറയുക. ഓരോ നേതാവിന്‍റെയും പേര് അവനവന്‍റെ വടിയില്‍ എഴുതണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.
Malayalam 1992 MBSI
യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്‍ അവന്റെ പേര്‍ എഴുതുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യിസ്രായേൽമക്കളോട് സംസാരിച്ച്, ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തനിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ട് വടി വാങ്ങി ഓരോരുത്തന്റെ വടിയിൽ അവനവന്റെ പേരെഴുതുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളോടു സംസാരിച്ച് അവരുടെ പക്കൽനിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിമേൽ അവന്‍റെ പേര്‍ എഴുതുക.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന്‌ ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക.