Numbers 17:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവിഗോത്രത്തിന്‍റെ വടിയില്‍ അഹരോന്‍റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം.
Malayalam 1992 MBSI
ലേവിയുടെ വടിമേലോ അഹരോന്റെ പേര്‍ എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവിയുടെ വടിമേലോ അഹരോന്‍റെ പേര്‍ എഴുതേണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കേണം.
Malayalam Bible POC-ML 2013
ലേവി ഗോത്രത്തിന്‍െറ വടിയില്‍ അഹറോന്‍െറ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതുക; കാരണം ഓരോ പിതൃഭവനത്തലവനും ഓരോ വടി ഉണ്ടായിരിക്കണമല്ലോ.