Numbers 17:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ ഇസ്രായേല്‍ജനതയോടു സംസാരിച്ചു. ഒരു ഗോത്രത്തിന് ഒരു വടി വീതം പന്ത്രണ്ടു വടികള്‍ ഗോത്രനേതാക്കന്മാര്‍ മോശയെ ഏല്പിച്ചു; അഹരോന്‍റെ വടിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Malayalam 1992 MBSI
മോശെ യിസ്രായേല്‍മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഔരോ പ്രഭു ഔരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കല്‍ കൊടുക്കയും ചെയ്തുവടികളുടെ കൂട്ടത്തില്‍ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ യിസ്രായേൽമക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തനും ഓരോ വടിവീതം പന്ത്രണ്ട് വടി അവന്റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകല പ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
എല്ലാ ഗോത്രത്തലവന്‍മാരുംഗോത്രത്തിന് ഒരു വടി എന്ന കണക്കില്‍ പന്ത്രണ്ടു വടി മോശയ്‌ക്കു കൊടുത്തു. അഹറോന്‍െറ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.