Numbers 18:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇവ കൂടാതെ, ഇസ്രായേല്‍ജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അര്‍പ്പിക്കുന്ന വഴിപാടുകളും നിങ്ങള്‍ക്കുള്ളവയാണ്; അവ നിനക്കും നിന്‍റെ മക്കള്‍ക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്‍റെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്‍ക്കും അവ ഭക്ഷിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
Malayalam 1992 MBSI
യിസ്രായേല്‍മക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായ ഇത് അവരുടെ സകല നീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്‍റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അതു ഭക്ഷിക്കാം.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനം നല്‍കുന്ന സകല നേര്‍ച്ചകാഴ്‌ച്ചകളും അവരുടെ നീരാജനങ്ങളും നിന്‍േറ തായിരിക്കും; ഇവനിനക്കും പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ തന്നിരിക്കുന്നു. നിന്‍െറ കുടുംബത്തില്‍ ശുദ്ധിയുള്ളവര്‍ക്കെല്ലാം അതില്‍നിന്നു ഭക്ഷിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതുംകൂടെ നിനക്കുള്ളതായിരിക്കും: ഇസ്രായേല്യരുടെ സകലവിശിഷ്ടയാഗാർപ്പണങ്ങളുടെയും കാഴ്ചകളിൽനിന്ന് മാറ്റിവെക്കുന്നതെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ നിത്യേനയുള്ള ഓഹരിയായിത്തന്നിരിക്കുന്നു. നിന്റെ ഭവനത്തിൽ ആചാരപരമായി വിശുദ്ധിയുള്ളവർക്കെല്ലാം അതു ഭക്ഷിക്കാം.