Numbers 18:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എനിക്ക് അര്‍പ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാര്‍ക്കും ഒരു ശാശ്വതാവകാശമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
Malayalam 1992 MBSI
യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതുഇതാ, എന്റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെ കാര്യം ഞാന്‍ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേല്‍മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഔഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: ഇതാ, എന്‍റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെ കാര്യം ഞാന്‍ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകല വസ്തുക്കളിലും അവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്‌തു: ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്‌ചകള്‍ നിങ്ങളെ ഞാന്‍ ഏല്‍പിച്ചിരിക്കുന്നു. അവനിനക്കും നിന്‍െറ പുത്രന്‍മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം യഹോവ അഹരോനോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾ എനിക്കു സമർപ്പിക്കുന്ന യാഗങ്ങളുടെ ഉത്തരവാദിത്വം ഞാൻതന്നെ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; ഇസ്രായേല്യർ എനിക്കു തരുന്ന സകലവിശുദ്ധയാഗങ്ങളും നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.