Numbers 18:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധവസ്തുക്കളില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകള്‍, പാപപരിഹാരയാഗങ്ങള്‍, പ്രായശ്ചിത്തയാഗങ്ങള്‍ എന്നിവ നിനക്കും പുത്രന്മാര്‍ക്കും അതിവിശുദ്ധമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം.
Malayalam 1992 MBSI
തീയില്‍ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്‍വെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്കു അര്‍പ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ആയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്ക് അര്‍പ്പിക്കുന്ന അവരുടെ എല്ലാ വഴിപാടും സകല ഭോജനയാഗവും സകല പാപയാഗവും സകല അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും ഇരിക്കേണം.
Malayalam Bible POC-ML 2013
ബലിപീഠത്തിലെ അഗ്നിയില്‍ ദഹിപ്പിക്കാതെ മാറ്റിവയ്‌ക്കുന്ന അതിവിശുദ്ധ വസ്‌തുക്കളില്‍ അവര്‍ എനിക്കര്‍പ്പിക്കുന്ന വഴിപാടുകള്‍, ധാന്യബലികള്‍, പാപപരിഹാരബലികള്‍, പ്രായശ്‌ചിത്തബലികള്‍ എന്നിവനിന്‍െറ ഓഹരിയായിരിക്കും. ഇവനീയും പുത്രന്‍മാരും അതിവിശുദ്ധമായിക്കരുതണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തീയിൽ ദഹിപ്പിക്കാത്ത അതിവിശുദ്ധയാഗങ്ങളുടെ ഭാഗം നിനക്കായിരിക്കണം. ഭോജനയാഗമോ പാപശുദ്ധീകരണയാഗമോ അകൃത്യയാഗമോ ആകട്ടെ, അതിവിശുദ്ധയാഗാർപ്പണമായി അവർ എനിക്കു കൊണ്ടുവരുന്ന സകലകാഴ്ചകളിൽനിന്നും, ആ ഭാഗം നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കും.