Numbers 19:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ തിരുസാന്നിധ്യകൂടാരത്തില്‍വച്ചു മരിക്കാന്‍ ഇടയായാല്‍ അനുഷ്ഠിക്കേണ്ട ചട്ടം ഇതാണ്. കൂടാരത്തില്‍ പ്രവേശിക്കുന്നവരും കൂടാരത്തില്‍ ഉണ്ടായിരുന്നവരുമായ എല്ലാവരും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂടാരത്തിൽവെച്ചു ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം.
Malayalam 1992 MBSI
കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂടാരത്തിൽവച്ച് ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിത്: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.
Malayalam Bible POC-ML 2013
കൂടാരത്തിനുള്ളില്‍വച്ച്‌ ആരെങ്കിലും മരിച്ചാല്‍ അതേക്കുറിച്ചുള്ള നിയമമിതാണ്‌: കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും ഏഴു ദിവസത്തേക്ക്‌ അശുദ്ധരായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒരു വ്യക്തി കൂടാരത്തിൽവെച്ചു മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവരും അതിനുള്ളിലുള്ളവരും ഏഴുദിവസം അശുദ്ധരായിരിക്കും.