Numbers 19:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അശുദ്ധി നീക്കുന്നതിനായി പാപപരിഹാരയാഗത്തില്‍നിന്നു യാഗഭസ്മം കുറെ ഒരു പാത്രത്തില്‍ എടുത്ത്, അതില്‍ ഒഴുക്കുനീര്‍ ഒഴിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഉറവു വെള്ളം ഒഴിക്കേണം.
Malayalam 1992 MBSI
അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അതില്‍ ഉറവു വെള്ളം ഒഴിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവ വെള്ളം ഒഴിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കേണം.
Malayalam Bible POC-ML 2013
അശുദ്ധനായവനുവേണ്ടി പാപപരിഹാരബലിയില്‍നിന്നു ചാരമെടുത്ത്‌ ഒരു പാത്രത്തിലിട്ട്‌ അതില്‍ ഒഴുക്കുനീര്‍ കലര്‍ത്തണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അശുദ്ധനായ മനുഷ്യനുവേണ്ടി, ശുദ്ധീകരണയാഗത്തിൽ ദഹിച്ച കുറെ ചാരം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവയുടെമേൽ ശുദ്ധജലം ഒഴിക്കണം.