Numbers 19:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്നാല്‍, അശുദ്ധനായിത്തീര്‍ന്നവന്‍ സ്വയംശുദ്ധീകരിക്കാതെയിരുന്നാല്‍, അവന്‍ തിരുസാന്നിധ്യകൂടാരം അശുദ്ധമാക്കുന്നു. അതുകൊണ്ട് ഇസ്രായേല്‍ജനത്തിന്‍റെ ഇടയില്‍നിന്ന് അവനെ ബഹിഷ്കരിക്കണം. ശുദ്ധീകരണജലം അവന്‍റെമേല്‍ വീഴാത്തതുകൊണ്ട് അവന്‍ അശുദ്ധനാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ആരെങ്കിലും അശുദ്ധനായ്തീർന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽ നിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ.
Malayalam 1992 MBSI
എന്നാല്‍ ആരെങ്കിലും അശുദ്ധനായ്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവനെ സഭയില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍.
Malayalam Bible POC-ML 2013
അശുദ്ധനായിക്കഴിഞ്ഞിട്ട്‌, ശുദ്ധിനേടാത്ത വ്യക്‌തിയെ, കര്‍ത്താവിന്‍െറ വിശുദ്ധ സ്‌ഥലം അശുദ്ധമാക്കിയതിനാല്‍, സമൂഹത്തില്‍നിന്നു പുറംതള്ളണം. ശുദ്ധീകരണ ജലം തളിക്കപ്പെടാത്തതുകൊണ്ട്‌ അവന്‍ അശുദ്ധനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അശുദ്ധരായവർ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ, അവർ സമൂഹത്തിൽനിന്ന് ഛേദിക്കപ്പെടണം. കാരണം അവർ യഹോവയുടെ വിശുദ്ധമന്ദിരത്തെ മലിനപ്പെടുത്തിയിരിക്കുന്നു. ശുദ്ധീകരണജലം അവരുടെമേൽ തളിക്കാതിരുന്നതിനാൽ അവർ അശുദ്ധരാണ്.