Numbers 20:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ കടക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്‍റെ അതിര്‍ത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയില്‍കൂടി മാത്രമേ ഞങ്ങള്‍ സഞ്ചരിക്കുകയുള്ളൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും;
Malayalam 1992 MBSI
ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്‍കൂടി തന്നേ നടക്കും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്‍റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.
Malayalam Bible POC-ML 2013
നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കുകയില്ല; നിങ്ങളുടെ രാജ്യാതിര്‍ത്തി കടക്കുന്നതുവരെ ഇടംവലം തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങള്‍ പൊയ്‌ക്കൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.”