Numbers 20:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അഹരോന്‍ മരിച്ചു പിതാക്കന്മാരോടു ചേരാന്‍ പോകുകയാണ്; മെരീബായില്‍വച്ചു നിങ്ങള്‍ എന്നോടു മത്സരിച്ചതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അഹരോന്‍ പ്രവേശിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.
Malayalam 1992 MBSI
അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽമക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹരോന്‍ തന്‍റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങള്‍ എന്‍റെ കല്പന മറുത്തതുകൊണ്ട് ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവന്‍ കടക്കയില്ല.
Malayalam Bible POC-ML 2013
അഹറോന്‍ തന്‍െറ പിതാക്കന്‍മാരോടു ചേരും. മെരീബാ ജലാശയത്തിങ്കല്‍വച്ചു നിങ്ങള്‍ എന്‍െറ കല്‍പനയെ ധിക്കരിച്ചതുകൊണ്ട്‌, ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ദേശത്ത്‌ അവന്‍ പ്രവേശിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും. ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അദ്ദേഹം കടക്കുകയില്ല; കാരണം നിങ്ങൾ ഇരുവരും മെരീബയിലെ ജലാശയത്തിനരികിൽവെച്ച് എന്റെ കൽപ്പനയോടു മത്സരിച്ചു.