Numbers 20:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരര്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.
Malayalam 1992 MBSI
ജനം മേശെയോടു കലഹിച്ചുഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
Malayalam Bible POC-ML 2013
ജനം മോശയോട്‌ എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്‍െറ മുമ്പില്‍ മരിച്ചു വീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ!