Numbers 20:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയും അഹരോനും ജനസമൂഹത്തിന്‍റെ മുമ്പില്‍നിന്നു തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ ചെന്ന് അവിടെ കവിണ്ണുവീണു. സര്‍വേശ്വരന്‍റെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.
Malayalam 1992 MBSI
എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി.
Malayalam Bible POC-ML 2013
അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാരവാതില്‍ക്കല്‍ ചെന്ന് സാഷ്‌ടാംഗം വീണു. കര്‍ത്താവിന്‍െറ മഹത്വം അവര്‍ക്കു വെളിപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.