Numbers 21:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലില്‍നിന്നു ബാമോത്തിലേക്കും ബാമോത്തില്‍നിന്നു മരുഭൂമിക്ക് അഭിമുഖമായി നില്‌ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്വരകളിലേക്കും അവര്‍ പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്‌വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്ര ചെയ്തു.
Malayalam 1992 MBSI
ബാമോത്തിന്നും ബാമോത്തില്‍നിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാമോത്തിൽനിന്നു മോവാബിന്‍റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരേയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.
Malayalam Bible POC-ML 2013
ബാമോത്തില്‍നിന്നു മരുഭൂമിക്കെതിരേ സ്‌ഥിതിചെയ്യുന്ന പിസ്‌ഗാ ഗിരിശൃംഗത്തിനു താഴെയുള്ള മൊവാബു ദേശത്തെ താഴ്‌വരയിലേക്കും പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും പോയി. അതു മരുഭൂമിക്ക് അഭിമുഖമായുള്ള പിസ്ഗകൊടുമുടിയുടെ താഴെയാണ്.