Numbers 21:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമോര്യരാജാവായിരുന്ന സീഹോന്‍റെ നഗരമായിരുന്നു ഹെശ്ബോന്‍. മോവാബുരാജാവിനെ തോല്പിച്ച് സീഹോന്‍ അര്‍ന്നോന്‍വരെയുള്ള ദേശം കൈവശപ്പെടുത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.
Malayalam 1992 MBSI
ഹെശ്ബോന്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നു പിടിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോന്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ്‍രാവിനോടു പടയെടുത്ത് അര്‍ന്നോന്‍വരെ ഉള്ള അവന്‍റെ ദേശമൊക്കെയും അവന്‍റെ കൈയിൽനിന്നു പിടിച്ചിരുന്നു.
Malayalam Bible POC-ML 2013
ഹെഷ്‌ബോണ്‍ അമോര്യരാജാവായ സീഹോന്‍െറ നഗരമായിരുന്നു. അവന്‍ മൊവാബിലെ മുന്‍ രാജാവിനോടുയുദ്ധം ചെയ്‌ത്‌ അര്‍നോണ്‍വരെയുള്ള അവന്‍െറ ദേശമത്രയും പിടിച്ചടക്കിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമോര്യരാജാവായ സീഹോന്റെ പട്ടണമായിരുന്നു ഹെശ്ബോൻ. അദ്ദേഹം മോവാബിൽ മുമ്പുണ്ടായിരുന്ന രാജാവിനോടു യുദ്ധംചെയ്ത് അർന്നോൻനദിവരെയുള്ള സകലഭൂപ്രദേശങ്ങളും പിടിച്ചടക്കിയിരുന്നു.