Numbers 21:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോനില്‍നിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്‍റെ നഗരിയില്‍നിന്നു തീജ്വാല പ്രവഹിച്ചു. അതു മോവാബിലെ ആര്‍ പട്ടണത്തെയും, അര്‍ന്നോന്‍ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
Malayalam 1992 MBSI
ഹെശ്ബോനില്‍നിന്നു തീയും സീഹോന്റെ നഗരത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോനിൽനിന്ന് തീയും സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ഹെഷ്‌ബോണില്‍നിന്ന് അഗ്‌നി പ്രവഹിച്ചു; സീഹോന്‍ പട്ടണത്തില്‍നിന്ന് അഗ്‌നിജ്വാലകള്‍ മൊവാബിലെ ആര്‍പട്ടണത്തെ വിഴുങ്ങി; അര്‍നോണ്‍ ഗിരികളെ അതു വലയം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരത്തിൽനിന്ന് ഒരു ജ്വാലയും. മോവാബിലെ ആർപട്ടണവും അർന്നോൻ ഗിരികളിലെ നിവാസികളെയും അതു ദഹിപ്പിച്ചു.