Numbers 21:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേല്‍ ഉയര്‍ത്തി. സര്‍പ്പത്തിന്‍റെ കടിയേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ അവര്‍ ജീവിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.
Malayalam 1992 MBSI
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ട് അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാൽ ജീവിക്കും.
Malayalam Bible POC-ML 2013
മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല.