Numbers 22:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലാക്കിന്‍റെ ദൂതന്മാരോടു ബിലെയാം പറഞ്ഞു: “നിറയെ വെള്ളിയും സ്വര്‍ണവുമുള്ള തന്‍റെ വീടു ബാലാക്ക് തന്നാലും, എന്റെ ദൈവമായ സര്‍വേശ്വരന്‍ കല്പിക്കുന്നതിനെക്കാള്‍ കൂടുതലായോ കുറവായോ ചെയ്യാന്‍ എനിക്കു കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: “ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല.
Malayalam 1992 MBSI
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: ബാലാക് തന്‍റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.
Malayalam Bible POC-ML 2013
ബാലാക്കിന്‍െറ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തന്‍െറ വീടു നിറയെ വെള്ളിയും സ്വര്‍ണവും എനിക്കു തന്നാലും എന്‍െറ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നതില്‍ കൂടുതലോകുറവോ ചെയ്യുക എനിക്കു സാധ്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ബിലെയാം അവരോടു പറഞ്ഞത്: “ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല.