Numbers 22:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ അവരോടൊത്തു പോകുക; എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ ചെയ്യാവൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു” എന്നു കല്പിച്ചു.
Malayalam 1992 MBSI
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടി പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ട് അവരോടുകൂടെ പോക; എന്നാൽ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവൂ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്‌ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”