Numbers 22:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബിലെയാം സര്‍വേശ്വരന്‍റെ ദൂതനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി. എനിക്ക് എതിരായി അങ്ങു വഴിയില്‍ നില്‌ക്കുന്നതു ഞാന്‍ അറിഞ്ഞില്ല. ഇവരോടൊത്തു പോകുന്നത് തിന്മയാണെങ്കില്‍ ഞാന്‍ മടങ്ങിപ്പൊയ്‍ക്കൊള്ളാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബിലെയാം യഹോവയുടെ ദൂതനോടു: “ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
Malayalam 1992 MBSI
ബിലെയാം യഹോവയുടെ ദൂതനോടുഞാന്‍ പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേയ്ക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബിലെയാം യഹോവയുടെ ദൂതനോട്: ഞാന്‍ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ബാലാം കര്‍ത്താവിന്‍െറ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്‌തുപോയി; അങ്ങ്‌ എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത്‌ അങ്ങയുടെ ദൃഷ്‌ടിയില്‍ തിന്‍മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.