Numbers 22:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൂതന്‍ ബിലെയാമിനോടു പറഞ്ഞു: “ഇവരോടൊത്തു പൊയ്‍ക്കൊള്ളുക: എന്നാല്‍ ഞാന്‍ കല്പിക്കുന്നതു മാത്രമേ നീ പറയാവൂ.” ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടി ബിലെയാം പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ദൂതൻ ബിലെയാമിനോടു: “ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു” എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
Malayalam 1992 MBSI
യഹോവയുടെ ദൂതന്‍ ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ദൂതൻ ബിലെയാമിനോട്:“ ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ദൂതന്‍ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്‍െറ പ്രഭുക്കന്‍മാരുടെ കൂടെ ബാലാം പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.