Numbers 22:37 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലാക്ക് അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെ കൂട്ടിക്കൊണ്ടു വരുന്നതിനു ഞാന്‍ ആളയച്ചിട്ടും എന്താണു വരാതിരുന്നത്? പ്രതിഫലം നല്‌കി അങ്ങയെ ആദരിക്കാന്‍ എനിക്കു കഴിവില്ലെന്നു വിചാരിച്ചുവോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാലാക്ക് ബിലെയാമിനോടു: “ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ” എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
Malayalam 1992 MBSI
ബാലാക്‍ ബിലെയാമിനോടുഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ“ എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാലാക് ബിലെയാമിനോട്: ഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിനു
Malayalam Bible POC-ML 2013
ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാന്‍ ഞാന്‍ ആളയച്ചില്ലേ? എന്താണ് വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നല്‍കാന്‍ എനിക്കു കഴിവില്ലെന്നോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “ഞാൻ താങ്കൾക്ക് ഒരു അടിയന്തരക്ഷണം അല്ലേ അയച്ചത്? എന്തുകൊണ്ടു താങ്കൾ എന്റെയടുക്കൽ വന്നില്ല? താങ്കൾക്കു പ്രതിഫലം നൽകാൻ തക്ക പ്രാപ്തി എനിക്കില്ലേ?”