Numbers 23:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “നീ എന്നോട് എന്താണ് ചെയ്തത്? എന്‍റെ ശത്രുക്കളെ ശപിക്കാനല്ലേ ഞാന്‍ നിന്നെ കൊണ്ടുവന്നത്? എന്നാല്‍ അവരെ ശപിക്കാതെ അനുഗ്രഹിക്കുകയാണല്ലോ നീ ചെയ്തത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ബാലാക്‍ ബിലെയാമിനോടുനീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലയോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാലാക് ബിലെയാമിനോട്: നീ എന്നോട് ഈ ചെയ്തത് എന്ത്? എന്‍റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ബാലാക്‌ ബാലാമിനോടു ചോദിച്ചു: നീ എന്നോട്‌ എന്താണ്‌ ഈ ചെയ്‌തത്‌? എന്‍െറ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു; എന്നാല്‍, നീ അവരെ അനുഗ്രഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാലാക്ക് ബിലെയാമിനോട്, “താങ്കൾ എന്നോടീ ചെയ്തത് എന്താണ്? എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ താങ്കളെ കൂട്ടിക്കൊണ്ടുവന്നു, എന്നാൽ താങ്കൾ അവരെ അനുഗ്രഹിക്കുകമാത്രമാണു ചെയ്തത്!” എന്നു പറഞ്ഞു.