Numbers 23:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബിലെയാം മടങ്ങിച്ചെന്നപ്പോള്‍ ബാലാക്ക് ഹോമയാഗത്തിന്‍റെ അടുക്കല്‍ മോവാബ്യപ്രഭുക്കന്മാരോടൊത്ത് നില്‌ക്കുന്നുണ്ടായിരുന്നു. “സര്‍വേശ്വരന്‍ എന്ത് അരുളിച്ചെയ്തു” എന്നു ബാലാക്ക് ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
Malayalam 1992 MBSI
അവന്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നിന്നിരുന്നു. അപ്പോള്‍ ബാലാക്‍ അവനോടുയഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവന്റെ അടുക്കൽ വന്നപ്പോൾ ബാലാക്ക് മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്” എന്ന് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നിന്നിരുന്നു. അപ്പോള്‍ ബാലാക് അവനോട്: യഹോവ എന്ത് അരുളിച്ചെയ്തു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അവന്‍ വന്നപ്പോള്‍ ബാലാക്‌ മൊവാബ്യ പ്രഭുക്കന്‍മാരോടൊത്തു തന്‍െറ ദഹനബലിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു. ബാലാക്‌ അവനോടു ചോദിച്ചു: കര്‍ത്താവ്‌ എന്താണ്‌ അരുളിച്ചെയ്‌തത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു.