Numbers 23:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, അനുഗ്രഹിക്കാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു, സര്‍വേശ്വരന്‍ അനുഗ്രഹിച്ചു, എനിക്ക് അതു മാറ്റുവാന്‍ സാധ്യമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
Malayalam 1992 MBSI
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു; അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അത് മറിച്ചുകൂടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അതു മറിച്ചുകൂടാ.
Malayalam Bible POC-ML 2013
ഇതാ അനുഗ്രഹിക്കാന്‍ എനിക്ക്‌ആജ്‌ഞ ലഭിച്ചു. അവിടുന്ന്‌ അനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു. അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ.