Numbers 23:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കല്‍ നീ നില്‌ക്കുക. ഞാന്‍ പോകട്ടെ; സര്‍വേശ്വരന്‍ എനിക്കു പ്രത്യക്ഷനായേക്കാം, എന്നോട് അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ നിന്നോടു പറയാം.” അതിനുശേഷം ബിലെയാം ഒരു മലയിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.
Malayalam 1992 MBSI
പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍ കയറി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും” എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ബിലെയാം ബാലാക്കിനോട്: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോട് അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.
Malayalam Bible POC-ML 2013
ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്‍െറ ദഹനബലിയുടെ അടുത്തു നില്‍ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്ന് എനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെ അറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍ ഉയര്‍ന്ന ഒരു സ്‌ഥലത്തേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ അൽപ്പം വേറിട്ടു പോകുമ്പോൾ നീ ഇവിടെ നിന്റെ ഹോമയാഗത്തിനരികെ നിൽക്കുക. പക്ഷേ, യഹോവ എന്നെ സന്ദർശിച്ചേക്കും. അവിടന്ന് എന്ത് വെളിപ്പെടുത്തുന്നോ അതു ഞാൻ അറിയിക്കാം” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഒരു മൊട്ടക്കുന്നിലേക്കു കയറിപ്പോയി.