Numbers 24:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബില്‍നിന്ന് ഒരു ഭരണാധിപന്‍ ഉയരും; പട്ടണങ്ങളില്‍ ശേഷിച്ചവരെ അവന്‍ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
Malayalam 1992 MBSI
യാക്കോബില്‍നിന്നു ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തില്‍നിന്നു നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബിൽനിന്ന് ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തിൽ നിന്നു നശിപ്പിക്കും.
Malayalam Bible POC-ML 2013
ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍നശിപ്പിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന് നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”