Numbers 25:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“പുരോഹിതനായ അഹരോന്‍റെ പൗത്രനും എലെയാസാരിന്‍റെ പുത്രനുമായ ഫീനെഹാസ് ഇസ്രായേല്‍ജനത്തോടുള്ള എന്‍റെ കോപം നീക്കിക്കളഞ്ഞിരിക്കുന്നു. അന്യദേവനെ ആരാധിക്കുന്നതില്‍ എന്നെപ്പോലെ അവനും അസഹിഷ്ണുവായിരുന്നതിനാല്‍ ഞാന്‍ അവരെ കൊന്നൊടുക്കിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ എന്റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോന്‍പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേൽമക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
പുരോഹിതനായ അഹറോന്‍െറ പുത്രനായ എലെയാസറിന്‍െറ മകന്‍ ഫിനെ ഹാസ്‌ ഇസ്രായേല്‍ജനത്തിന്‍െറ ഇടയില്‍ എന്‍െറ തീക്ഷ്‌ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച്‌ എന്‍െറ ക്രോധം അവരില്‍നിന്ന്‌ അ കറ്റിയിരിക്കുന്നു. അതിനാല്‍, കോപം ജ്വ ലിച്ചു ഞാനവരെ സംഹരിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു.