Numbers 25:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ഇസ്രായേല്യന്‍റെ പിന്നാലെ അകത്തു പ്രവേശിച്ച് അവന്‍റെയും സ്‍ത്രീയുടെയും ഉദരത്തില്‍ അതു കുത്തിയിറക്കി. അപ്പോള്‍ ഇസ്രായേല്‍ജനത്തെ ബാധിച്ചിരുന്ന മഹാമാരി നിലച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.
Malayalam 1992 MBSI
ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ജനത്തെ നശിപ്പിച്ചുകൊണ്ടിരുന്ന പകർച്ചവ്യാധി യിസ്രായേൽ മക്കളെ വിട്ടുമാറി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ യിസ്രായേല്യന്‍റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയുംതന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേൽമക്കളെ വിട്ടുമാറി.
Malayalam Bible POC-ML 2013
ആ ഇസ്രായേല്യന്‍െറ പുറകേ അവന്‍ അകത്തുചെന്ന്‌ അവരിരുവരുടെയും - ഇസ്രായേല്യന്‍െറയും സ്‌ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേല്‍ ജനത്തെ ബാധി ച്ചമഹാമാരി നിലച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു.