Numbers 26:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൂമി പിളര്‍ന്നു കോരഹിനെയും അനുയായികളെയും വിഴുങ്ങിക്കളഞ്ഞ കൂട്ടത്തില്‍ ഇവരും പെട്ടിരുന്നു. അഗ്നി ഇരുനൂറ്റമ്പതു പേരെ ദഹിപ്പിച്ചത് ഈ സമയത്തായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൂമി വായി തുറന്നു അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു.
Malayalam 1992 MBSI
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ഭൂമി വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയും ചെയ്‌തപ്പോള്‍ ആ സംഘം മരിച്ച്‌ ഒരടയാളമായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.