Numbers 26:64 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയില്‍വച്ച് എണ്ണമെടുത്ത ഇസ്രായേല്യരില്‍ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
Malayalam 1992 MBSI
എന്നാല്‍ മോശെയും അഹരോന്‍ പുരോഹിതനും സീനായിമരുഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരില്‍ ഒരുത്തനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽമക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മോശെയും അഹരോന്‍പുരോഹിതനും സീനായിമരുഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
Malayalam Bible POC-ML 2013
എന്നാല്‍, മോശയും പുരോഹിതന്‍ അഹറോനുംകൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായേല്‍ജനത്തിന്‍െറ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.