Numbers 26:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേല്‍, ദാഥാന്‍, അബീരാം എന്നിവരായിരുന്നു. മോശയ്‍ക്കും അഹരോനും എതിരായി കോരഹിന്‍റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേര്‍ന്നു. അങ്ങനെ സര്‍വേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;
Malayalam 1992 MBSI
എലീയാബിന്റെ പുത്രന്മാര്‍നെമൂവേല്‍, ദാഥാന്‍, അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേൽ, ദാഥാന്‍, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്‍റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍തന്നെ;
Malayalam Bible POC-ML 2013
ഏലിയാബിന്‍െറ പുത്രന്‍മാര്‍: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘ വും കര്‍ത്താവിനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടുചേര്‍ന്നു മോശയ്‌ക്കും അഹറോനും എതിരായി മത്സരിച്ച, സമൂഹത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.