Numbers 27:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ പിതാവിന് സഹോദരന്മാരില്ലെങ്കില്‍ അവന്‍റെ അവകാശം അവന്‍റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനു നല്‌കണം.” സര്‍വേശ്വരന്‍ മോശയ്‍ക്കു നല്‌കിയ ഈ കല്പന ഇസ്രായേല്‍ജനം പാലിക്കേണ്ടതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.
Malayalam 1992 MBSI
അവന്റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം; ’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അപ്പനു സഹോദരന്മാര്‍ ഇല്ലാതിരുന്നാൽ നിങ്ങള്‍ അവന്‍റെ കുടുംബത്തിൽ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന് അവന്‍റെ അവകാശം കൊടുക്കേണം; അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.
Malayalam Bible POC-ML 2013
കര്‍ത്താവു മോശയ്‌ക്കു നല്‍കിയ ഈ കല്‍പന ഇസ്രായേല്‍ ജനത്തിനു നിയമവും ചട്ടവുമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’ ”