Numbers 27:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീന്‍മരുഭൂമിയില്‍ കാദേശിലെ മെരീബാ നീരുറവയ്‍ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോള്‍ നിങ്ങള്‍ എന്‍റെ പരിശുദ്ധി അവരുടെ മുമ്പില്‍ വെളിപ്പെടുത്താതെ എന്‍റെ കല്പന ധിക്കരിച്ചുവല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
Malayalam 1992 MBSI
സഭയുടെ കലഹത്തിങ്കല്‍ നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഭയുടെ കലഹത്തിങ്കൽ നിങ്ങള്‍ സീന്‍മരുഭൂമിയിൽവച്ച് അവര്‍ കാണ്‍കെ വെള്ളത്തിന്‍റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്‍റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീന്‍മരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ.
Malayalam Bible POC-ML 2013
സിന്‍മരുഭൂമിയില്‍ കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെ മുമ്പില്‍ എന്‍െറ പരിശുദ്ധിക്കു സാക്ഷ്യം നല്‍കാതെ നീ എന്‍െറ കല്‍പന ലംഘിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.