Numbers 28:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നേ.
Malayalam 1992 MBSI
കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഞ്ഞാടൊന്നിനു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
Malayalam Bible POC-ML 2013
ആട്ടിന്‍കുട്ടിയൊന്നിന്‌ പത്തിലൊന്നും നേരിയ മാവ്‌ എണ്ണ ചേര്‍ത്ത്‌ അര്‍പ്പിക്കണം. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ കുഞ്ഞാടിനോടുംകൂടെ എണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. ഇതു ഹോമയാഗത്തിനുവേണ്ടിയുള്ളതാണ്; യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കപ്പെടുന്ന ഹോമയാഗംതന്നെ.